ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുന്നന്താനം പാലക്കത്തകിടി സ്മിത ഭവനില്‍ ശ്രീജ ജി മേനോന്‍ (38), ഭര്‍ത്താവ് വട്ടശ്ശേരിയില്‍ വേണുക്കുട്ടന്‍ നായര്‍ (48) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

വ്യാഴാഴ്ച രാവിലെ 8 മണിയോടെ ശ്രീജയുടെ വീട്ടിലായിരുന്നു ദാരുണമായ സംഭവം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് എട്ടുമാസമായി ദമ്പതിമാര്‍ വേര്‍പിരിഞ്ഞാണ് താമസം. വേണുവിന് ഗള്‍ഫിലായിരുന്നു ജോലി. ശ്രീജ തെങ്ങണയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ദമ്പതിമാര്‍ക്ക് ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.

വ്യാഴാഴ്ച രാവിലെ ഭാര്യയുടെ വീട്ടിലെത്തിയ വേണു ശ്രീജയെ ക്രൂരമായി ആക്രമിച്ചെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴുത്തിലും വയറിലും മുറിവേറ്റനിലയിലാണ് വേണുവിനെയും മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ ആക്രമിച്ചശേഷം ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക സംശയം. എന്നാല്‍, പൊലീസ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയിട്ടില്ല. സംഭവത്തില്‍ കീഴ് വായ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂരിലും സമാനമായ സംഭവം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂര്‍ വെമ്മരടി കോളനിയില്‍ വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് നാടിനെയാകെ നടുക്കിയ സംഭവം.

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...