26 വിരലുകളുമായി കുഞ്ഞുപിറന്നു; ദേവിയുടെ അവതാരമെന്ന് കുടുംബം

രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു.ദേവിയുടെ അവതാരമാണ് കുഞ്ഞെന്ന് കുടുംബം പറയുന്നു.കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്.

25കാരിയായ സര്‍ജു ദേവിയാണ് അമ്മ.26 വിരലുകളുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്നും ഇതൊരു ജനിതക പ്രശ്‌നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം, കുഞ്ഞിന്റെ ജനനത്തില്‍ കുടുംബം ആഹഌദത്തിലാണെന്നും അവളെ ധോലഗര്‍ ദേവിയുടെ അവതാരമായി കണക്കാക്കുന്നുണ്ടെന്നും സര്‍ജുവിന്റെ സഹോദരന്‍ പറഞ്ഞു.

എട്ടാം മാസത്തിലായിരുന്നു പ്രസവം. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുള്ള ദോഷവുമില്ലെന്നും എന്നാല്‍ ഇത് ജനിതക വൈകല്യമാണെന്നും പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോ.ബിഎസ് സോണി പറഞ്ഞു

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...