തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജിചെറിയാനാണ് ഉച്ചയ്ക്ക് 12 മണിയോടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒരുമാസം നീണ്ടുനിന്ന സ്‌ക്രീനിംഗിനൊടുവിലാണ് സുധീര്‍ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തു.
അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംവിധായകന്‍ ബ്ലസ്സിയാണ്.
പുരസ്‌കാരങ്ങളിങ്ങനെ….
മികച്ച നടി ഉര്‍വശി : (ഉള്ളൊഴുക്ക് ) ബീന ആര്‍ ചന്ദ്രന്‍ (തടവ്)
മികച്ച ചിത്രം : കാതല്‍ ദി കോര്‍, സംവിധാനം : ജിയോബേബി, നിര്‍മാണ : മമ്മൂട്ടി കമ്പനി
മികച്ച നടന്‍ : പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)
ജനപ്രിയ ചിത്രം: ആടുജീവിതം
മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ റസാഖ് (തടവ്)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: സുമംഗല (കഥാപാത്രം:ഗൗരി ടീച്ചര്‍)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: റോഷന്‍ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)