ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കോവിഡ് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി.കോവിഡ് മരണമാണെന്ന് തെളിയിക്കുന്നതിന് ചില ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കെറ്റുകള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് എം.ആര്‍. ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് സ്വതന്ത്ര അന്വേഷണം ഏര്‍പ്പെടുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അനര്‍ഹര്‍ നഷ്ടപരിഹാരം കൈക്കലാക്കുമ്പോള്‍ യഥാര്‍ഥ അപേക്ഷകര്‍ക്കാണ് നഷ്ടമെന്നും കോടതി ചൂണ്ടിക്കാട്ടി.