കരുളായി വാരിക്കലില്‍ കാര്‍ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

നിലമ്പൂര്‍:കരുളായി വാരിക്കലില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കുഴലംമുണ്ടയിലെ ജോജി പ്രിയ ദമ്പതികളുടെ മകന്‍ ആദല്‍ ജോജിയാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 2.50ഓടെയാണ് കരുളായി ചുള്ളിയോട് പാതയിലെ പാണ്ട്യാലുംപാടത്ത് വെചാണ് അപകടം സംഭവിച്ചത്. മരണപ്പെട്ട ആദല്‍ ജോജിയുടെ മാതൃ സഹോദരന്റെ കോഴിക്കോടുള്ള വീട്ടില്‍ നിന്ന് മടങ്ങി വരുന്നതിനിടെ വീടിന് ഒരു കിലോമീറ്റര്‍ അകലെ വെച്ചാണ് പാതയോരത്തെ താഴ്ച്ചയിലുള്ള പാടശേഖരത്തിലേക്ക് കാര്‍ കമഴ്ന്ന് മറിഞ്ഞത്. മരണപ്പെട്ട ആദലും ഇവരുടെ മുത്തശ്ശി ഏലിയാമ, വീട്ടിലെ ജോലിക്കാരി സുശീല എന്നീ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരുക്ക് പറ്റിയ ഏലിയാമ, സുശീല എന്നിവരെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടം നടന്ന് ഏതാനും സമയത്തിന് ശേഷമാണ് ആളുകള്‍ സംഭവമറിയുന്നത്. പിന്നീട് നാട്ടുകാരും പൂക്കോട്ടുംപാടം പൊലീസും, ഇ.ആര്‍.എഫ് പ്രവര്‍ത്തകരു ചേര്‍ന്ന് കാര്‍ ഗ്ലാസ് വെട്ടിപൊളിച്ചാണ് മൃതദേഹവും പരിക്കുപറ്റിയവരെയും പുറത്തെത്തിച്ചത്. അപകട കാരണം വ്യക്തമല്ല

spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...