ചെറുതുരുത്തിയിലെ യുവാവിനെ കൊലപ്പെടുത്തി ഭാരതപുഴയില്‍ തള്ളിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ചെറുതുരുത്തിയിലെ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭാരതപുഴയില്‍ തള്ളിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ചെറുതുരുത്തി സ്വദേശികളായ ഷജീര്‍, റെജീബ്, അഷറഫ്, സുബൈര്‍, ഷാഫി, അബ്ദുല്‍ ഷഹീര്‍ എന്നിവരാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. കോയമ്പത്തൂരിലെ ഒരു ഗ്രാമത്തില്‍ പ്രതികള്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഈ മാസം 24 നാണ് നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദിനെ ഭാരതപ്പുഴയില്‍ ചെറുതുരുത്തി പള്ളം ശ്മശാനം കടവുഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരിച്ചമൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതിന്റെ പാടുകള്‍ കണ്ടെത്തി. ഇതാണ് കൊലപാതകമെന്ന് ഉറപ്പിക്കാന്‍ കാരണം.

ചെറുതുരുത്തി സ്വദേശികളായ ഷജീര്‍, റെജീബ്, അഷറഫ്, സുബൈര്‍, ഷാഫി, അബ്ദുല്‍ ഷഹീര്‍ എന്നിവര്‍ സൈനുല്‍ ആബിദിനെ പുഴക്കടവില്‍ എത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം. ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. പിടിയിലായ ആറുപേര്‍ നിരവധി കൊലപാതക, ലഹരി കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളാണ്. ഇരുപതോളം മോഷണം കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സൈനുല്‍ ആബിദും. ജയിലില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നതും സൗഹൃദത്തില്‍ ആകുന്നതും.

പൊലീസ് പറയുന്നത് അനുസരിച്ച്, കൊല്ലപ്പെട്ട സൈനുല്‍ ആബിദ്, പ്രതികളില്‍ ഒരാളായ റജീബില്‍ നിന്നും വിലപിടിപ്പുള്ള ലോക്കറ്റ് കൈവശപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചെറുതുരുത്തി ചുങ്കം സെന്ററില്‍ വെച്ച് സൈനുല്‍ ആബിദിനെ കണ്ട പ്രതികള്‍ ഇയാളെ ബൈക്കില്‍ കയറ്റി പുഴയുടെ തീരത്ത് എത്തിച്ചു. മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണകാരണം വാരിയല്ല് പൊട്ടി ശ്വാസകോശത്തില്‍ തുളച്ച് കയറിയതാണ് എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. അങ്ങനെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞു തുടങ്ങിയത്.

കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളായ റജീബ്, സുബൈര്‍, അഷറഫ് എന്നിവരെ കോയമ്പത്തൂരില്‍ വെച്ച് അതിസാഹസികമായി പിടികൂടി. മറ്റൊരു പ്രതിയായ ഷജീറിനെ കോഴിക്കോട് ബേപ്പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ചെറുതുരുത്തി സി ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ ഇത്ര വേഗം പിടികൂടിയത്.

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...