ഷൊര്‍ണൂരില്‍ സഹോദരിമാര്‍ മരിച്ച സംഭവം; മുഖത്ത് മുറിവുകളും ചോരയുമായി വീട്ടില്‍ നിന്നിറങ്ങിപ്പോയയാള്‍ ദുരൂഹത ഉയര്‍ത്തുന്നു

ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാള്‍ക്ക് പൊള്ളലേറ്റിട്ടില്ലെന്നത് ദുരൂഹത ഉയര്‍ത്തുന്നതായി പൊലീസ്. പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖത്തുള്‍പ്പടെ മുറിവേറ്റ് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി തീയണക്കാന്‍ ശ്രമിക്കുമ്പോഴാണിയാള്‍ വീട്ടില്‍നിന്ന് ഇയാള്‍ പുറത്തിറങ്ങിപ്പോയതെന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആള്‍ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെയിന്റിങ്ങിനായി മുമ്പ് ഇവിടെ എത്തിയിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാകാം വീട്ടിനകത്തേക്ക് എത്തിയതെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത ശേഷവും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ തുറന്ന നിലയിലായിരുന്നു. രണ്ട് സഹോദരിമാരും ഒറ്റയ്ക്കാണ് താമസം. സംഭവത്തില്‍ പട്ടാമ്പി സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവ സമയത്ത് വീട്ടില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചയാളെ പിടികൂടാനായത് സമീപവാസിയായ സ്ത്രീയുടെ പരിശ്രമത്തിലൂടെയാണ്. മുന്‍വശത്തെ വാതില്‍ തുറന്നപ്പോള്‍ വീടിനകത്തുനിന്നും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെയാണ് പിന്നീട് നാട്ടുകാര്‍ പിടികൂടിയത്. പട്ടാമ്പി സ്വദേശിയായ ഇയാള്‍ എന്തിനിവിടെ വന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മരിച്ച സഹോദരിമാരുടെ വീട്ടില്‍ പെയിന്റിങ് ജോലിക്കായി മുമ്പ് വന്നിരുന്നതായും ഇയാള്‍ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, വീടിനകത്ത് തീ കത്തുന്നതുകണ്ട് ഇറങ്ങിവന്നതാണെന്ന് ഇയാള്‍ പറയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇരുവരും ഒരുവീട്ടില്‍ കൂടിയ സമയത്താണ് പുറത്തുനിന്ന് ആളെത്തിയിരിക്കുന്നത്. ആ സമയത്ത് പുറത്തുനിന്ന് ആളെത്താനുള്ള കാരണം ഉള്‍പ്പടെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ പേരില്‍ പട്ടാമ്പി, തൃത്താല പൊലീസ് സ്‌റ്റേഷനില്‍ കേസുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരിമാര്‍ക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ പറയുന്നു. ഇരുവരുടേയും വീട്ടില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

20 വര്‍ഷം മുമ്പാണ് പത്മിനിയും തങ്കവും കവളപ്പാറയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു .വീട്ടില്‍ നിന്ന് 20 അടിയോളം ഉയരത്തിലാണ് നഗരസഭയുടെ പാത. ഇവിടെനിന്ന് താഴേക്കുള്ള പടികളിലൂടെ വേണം വീടുകളിലേക്കെത്താന്‍. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. പത്മിനി സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനന സംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായുമാണ് പൊലീസിന് ലഭിച്ച വിവരം.

spot_img

Related news

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക...

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...