തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാ മൂലമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 19,691 കല്ലുകള്‍ വാങ്ങിയെന്നും 6744 കല്ലുകള്‍ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാര്‍ശ ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.