ദളിത് യുവാവിനെ പ്രണയിച്ചു;അച്ഛന്‍ മകളെ കഴുത്ത് ഞരിച്ചു കൊന്നു, കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛന്‍ മകളെ കൊലപ്പെടുത്തി. ബോധഗുര്‍കി സ്വദേശിയായ കീര്‍ത്തി(20)യാണ് കൊല്ലപ്പെട്ടത്. കീര്‍ത്തിയുടെ മരണവാര്‍ത്തയറിഞ്ഞ കാമുകന്‍ ഗംഗാധര്‍(24) ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി.

യാദവ സമുദായക്കാരിയായ കീര്‍ത്തിയും ഗംഗാധറൂം ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗംഗാധര്‍ പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ വിവാഹത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കീര്‍ത്തിയുടെ മാതാപിതാക്കള്‍ അവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിന് പിന്നാലെ മക്കളും യുവാവും തമ്മില്‍ കാണുന്നതും പിതാവ് വിലക്കിയിരുന്നു.
ചൊവ്വാഴ്ച കീര്‍ത്തിയും പിതാവും തമ്മില്‍ ഈ വിഷയത്തില്‍ വാക്കേറ്റം ഉണ്ടായി അരിശം മൂത്ത പിതാവ് പെണ്‍കുട്ടിയെ കഴുത്തു കൊല്ലുകയായിരുന്നു. സംഭവത്തില്‍ കാമസമുദ്ര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...