“മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം”; ഖലീൽ ബുഖാരി തങ്ങളുടെ വീട്ടിലെത്തി വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിന് മുന്നോടിയായി എ.പി വിഭാഗവുമായി ചർച്ച

കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കോഴിക്കോട്ടെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് പ്രതിപക്ഷ നേതാവ് ഖലീല്‍ ബുഖാരി തങ്ങളുടെ വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായും വി.ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മാസം മുമ്പാണ് ഖലീല്‍ ബുഖാരി തങ്ങളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ചകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കാന്തപുരവും എ.പി വിഭാഗവും സമദൂര നിലപാടാണ് സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് വ്യക്തമായതാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും വികസന കാഴ്ചപ്പാടും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയുടെ മറ്റ് വിശദാംശങ്ങള്‍ അദ്ദേഹം പരസ്യപ്പെടുത്തിയിട്ടില്ല.

spot_img

Related news

പ്രശസ്ത സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തി...

ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു!

കൽപറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ്...

വേനൽച്ചൂടിന് ആശ്വാസം; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത!

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ...

സാദിഖലി തങ്ങൾക്കെതിരായ സൈബർ ആക്രമണം: ബ്ലാക്ക്‌മെയിലിംഗ് തെളിവുകൾ പുറത്ത്; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന...

“യുഡിഎഫിന് വോട്ടില്ല, മഞ്ചേശ്വരത്ത് വീശുന്നത് എൽഡിഎഫ് അനുകൂല തരംഗം:” കെ.എം അഷ്‌റഫ്‌

മഞ്ചേശ്വരത്ത് യുഡിഎഫ് വിരുദ്ധ വികാരം ശക്തമെന്ന് മഞ്ചേശ്വരത്ത് സ്ഥനാർഥിത്വം പിൻവലിച്ച SDPI...