സലീനയ്ക്ക് വീടുവിട്ടിറങ്ങേണ്ടി വരില്ല; കട ബാധ്യത ഏറ്റെടുത്ത് വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍

വീട് ബാങ്ക് ജപ്തി ചെയ്ത മലപ്പുറം പാതിരിപ്പാടത്തെ സലീനയുടെ കടബാധ്യത ഏറ്റെടുത്ത് നിലമ്പൂര്‍ പാലേമാട് വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ കെ ആര്‍ ഭാസ്‌കരന്‍ പിള്ള. ലോണ്‍ തുകയായ നാല് ലക്ഷം രൂപ നല്‍കും. ബാക്കി തുക സമാഹരിച്ചു നല്‍കുമെന്നും ഭാസ്‌കരന്‍ പിള്ള പറഞ്ഞു. വിവരം ബാങ്കിനെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് വീട് വിട്ടിറങ്ങേണ്ടി വരില്ല. സ്വന്തം വീട്ടില്‍ തന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കും. ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ഭാസ്‌ക്കരപിള്ള റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതേസമയം സലീനയുടെ ദുരിതാവസ്ഥ പുറത്തുവന്നതിന് പിന്നാലെ മലപ്പുറം പാതിരിപ്പാടത്തെ സലീനയുടെ ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് തിരികെ നല്‍കി. ലോണടയ്ക്കാന്‍ സാവകാശം നല്‍കിയതോടെ സലീനയും മകനും തിരികെ വീട്ടില്‍ പ്രവേശിച്ചു. തുകയില്‍ ഇളവ് നല്‍കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് അധികൃതര്‍ പാതിരപ്പാടത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് താക്കോല്‍ കൈമാറിയത്. ബാങ്കില്‍ അടക്കേണ്ട തുകയില്‍ ഇളവും നല്‍കി. മക്കളുടെ വിവാഹത്തിനായി 2015 ലാണ് സലീന നാലു ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനിടയില്‍ വീണ് ഇടതുകാല്‍മുട്ട് ഒടിഞ്ഞതോടെ ജോലിക്കു പോകാന്‍ കഴിയാതെയായി. ബാങ്ക് അടവും മുടങ്ങി. പിഴപ്പലിശ ബാങ്ക് ഒഴിവാക്കിയിട്ടും ആറരലക്ഷം രൂപ അടയ്ക്കാനുണ്ടായിരുന്നു.

സഹായം നല്‍കിയ ഭാസ്‌ക്കരന്‍ പിള്ളയെ നേരിട്ട് കണ്ട് നന്ദി അറിയിക്കുമെന്നും വൈകീട്ട് കാണാന്‍ പോകുമെന്നും സെലീന മാധ്യമങ്ങളോട് പറഞ്ഞു. സമാധാനത്തോടെ ഇന്ന് വീട്ടില്‍ കിടക്കും സെലീന പ്രതികരിച്ചു.

spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...