കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും ഇന്ന് വിതരണം ചെയ്യും : മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസിനത്തില്‍ 2750 രൂപയും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും ഇന്ന് നല്‍കും. ഇതേത്തുടര്‍ന്ന് 26ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു.

താല്‍ക്കാലിക ജീവനക്കാര്‍, സ്വിഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴുകോടിയില്‍നിന്ന് ഒമ്പതു കോടിയാക്കി വര്‍ധിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈ എടുക്കണമെന്ന എംഡിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ഇതോടെ പണിമുടക്കിനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറിയതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.

spot_img

Related news

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...

വ്യോമാക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യണം; കേരളത്തിലെ 14 ജില്ലകളിലും ഇന്ന് മോക്ഡ്രില്‍

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മോക്ഡ്രില്ലുകള്‍ നടത്തും....