പ്രശസ്ത സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തി സാദിഖലി തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മതേതരത്വവും മനുഷ്യത്വവും പ്രവര്‍ത്തിയില്‍ കൊണ്ട് നടക്കുന്നവരാണ് മുസ്ലിം ലീഗുകാര്‍ എന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍ പ്രതികരിച്ചു.

ഇടതുപക്ഷത്തിനും സംഘപരിവാറിനും എതിരെ വിമര്‍ശനമുയര്‍ത്തിയാണ് ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ അംഗത്വം എടുത്തത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നുണ്ടെങ്കില്‍ അത് മുസ്ലിം ലീഗ് ആയിരിക്കും എന്ന് പത്ത് വര്‍ഷം മുന്‍പേ തീരുമാനിച്ചതാണ്. സാമുദായിക ധ്രുവീകരണം തടയുന്നതില്‍ ഇടതു പക്ഷം പരാജയമെന്നും എല്‍.ഡി.എഫും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികളെന്നും ഞരളത്ത് ഹരിഗോവിന്ദന്‍ വിമര്‍ശിച്ചു.

മുസ്ലിം ലീഗില്‍ ഉപാധികള്‍ ഇല്ലാതെയാണ് എത്തിയതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളായ കെഎന്‍എ ഖാദര്‍, മരക്കാര്‍ മാരായമംഗലം തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

spot_img

Related news

ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു!

കൽപറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ്...

വേനൽച്ചൂടിന് ആശ്വാസം; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത!

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ...

സാദിഖലി തങ്ങൾക്കെതിരായ സൈബർ ആക്രമണം: ബ്ലാക്ക്‌മെയിലിംഗ് തെളിവുകൾ പുറത്ത്; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന...

“യുഡിഎഫിന് വോട്ടില്ല, മഞ്ചേശ്വരത്ത് വീശുന്നത് എൽഡിഎഫ് അനുകൂല തരംഗം:” കെ.എം അഷ്‌റഫ്‌

മഞ്ചേശ്വരത്ത് യുഡിഎഫ് വിരുദ്ധ വികാരം ശക്തമെന്ന് മഞ്ചേശ്വരത്ത് സ്ഥനാർഥിത്വം പിൻവലിച്ച SDPI...

“പിണറായിക്ക് ജയിൽ ഭയം; അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കും”; ആഞ്ഞടിച്ച് പി.എം.എ. സലാം!

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി മുസ്‌ലിം...