രാജ്യത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും പുതുക്കിയ വില നിലവില്‍ വന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ അര്‍ധരാത്രി മുതല്‍ കുറഞ്ഞ വില പ്രാബല്യത്തിലായി. പെട്രോളിന് എക്സൈസ് തീരുവ എട്ട് രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറഞ്ഞു. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 10.52 രൂപയും ഡീസലിന് 7.40 രൂപയുമാണ് കുറഞ്ഞത്

തിരുവനന്തപുരത്തെ പെട്രോള്‍ വില 106.74 രൂപയായി. ഡീസലിന് 96.58 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.92 രൂപയും ഡീസലിന് 94.89 രൂപയുമായി. അതേസമയം ഇന്ധന വില കുറയ്ക്കല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് കോണ്‍ഗ്രസും ശിവസേനയും ആരോപിച്ചു. ആത്മാര്‍ഥതയുണ്ടെങ്കില്‍ എക്സൈസ് നികുതി യുപിഎ സര്‍ക്കാരിന്റെ കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...