മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ വകുപ്പ് തല നടപടി

മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉറപ്പായി. വകുപ്പ് തല നടപടി സ്വീകരിക്കാന്‍ ധാരണ. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതരമായ കുറ്റം എന്ന വിലയിരുത്തല്‍. മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയത് ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി നാല് ദിവസം കഴിഞ്ഞാണ്.

ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ചട്ടം 3 (1) പറയുന്നത് പൊതു നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എല്ലാ ഇടപെടലുകളിലും സത്യസന്ധമായി പെരുമാറണമെന്നും ചട്ടം അനുശാസിക്കുന്നു. ഇതെല്ലാം ലംഘിച്ചതാണ് നടപടി ക്ഷണിച്ചു വരുത്തിയത്. മറ്റ് നടപടികള്‍ വേണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിയ്ക്ക് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതും റിപ്പോര്‍ട്ടിലുണ്ട്. ഹാക്കിങ് ഫോറന്‍സിക്ക് പരിശോധനയിലും തെളിഞ്ഞില്ല. ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സാധ്യത തള്ളി. ഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തും.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ ഫോണില്‍ നിന്നു തന്നെയെന്ന് മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിനാല്‍ മുഴുവന്‍ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാല്‍ വിശദാംശങ്ങളെടുക്കാന്‍ സൈബര്‍ പൊലീസിന് കഴിഞ്ഞില്ല. മതവിഭാഗങ്ങളെ വേര്‍തിരിച്ച് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സര്‍വീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്‌സ് തുടങ്ങിയ പേരില്‍ വന്ന ഗ്രൂപ്പുകള്‍ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിരുന്നു.

spot_img

Related news

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കും. ഹയർസെക്കൻഡറി ഫലം...

കോഴിക്കോട് 13-ൽ 13-ഉം യുഡിഎഫ് നേടും; ആത്മവിശ്വാസവുമായി മുസ്ലിം ലീഗ്

കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന്...

മോഷണത്തിനെത്തി, അകത്തിട്ടു പൂട്ടി; താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ കയറിയ കള്ളൻ കുടുങ്ങി

താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കൈയോടെ...

ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ പീഡനം; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 21-കാരൻ പിടിയിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ...

രക്ഷാദൗത്യത്തിന് തടസ്സം നിന്നാൽ പിടിവീഴും; ആലപ്പുഴയിൽ കാർ ഉടമയ്ക്കെതിരെ കേസെടുത്തു, വാഹനം പിടിച്ചെടുത്തു

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടുത്തം അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് വാഹനത്തിന് വഴി...