വേനൽച്ചൂടിന് ആശ്വാസം; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത!

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ താപനില മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ശക്തമായ ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. എന്നിവയാണ് നിർദേശങ്ങൾ.

spot_img

Related news

പ്രശസ്ത സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തി...

ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു!

കൽപറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ്...

സാദിഖലി തങ്ങൾക്കെതിരായ സൈബർ ആക്രമണം: ബ്ലാക്ക്‌മെയിലിംഗ് തെളിവുകൾ പുറത്ത്; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന...

“യുഡിഎഫിന് വോട്ടില്ല, മഞ്ചേശ്വരത്ത് വീശുന്നത് എൽഡിഎഫ് അനുകൂല തരംഗം:” കെ.എം അഷ്‌റഫ്‌

മഞ്ചേശ്വരത്ത് യുഡിഎഫ് വിരുദ്ധ വികാരം ശക്തമെന്ന് മഞ്ചേശ്വരത്ത് സ്ഥനാർഥിത്വം പിൻവലിച്ച SDPI...

“പിണറായിക്ക് ജയിൽ ഭയം; അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കും”; ആഞ്ഞടിച്ച് പി.എം.എ. സലാം!

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി മുസ്‌ലിം...