സുരക്ഷാ നിർദ്ദേശം അവഗണിച്ച് ഡാം റിസർവോയറിൽ ഇറങ്ങി; തമിഴ്നാട് സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്. കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്. നൂറടിയിലധികം ആഴമുള്ള പ്രദേശമായതിനാല്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത് വകവെക്കാതെ രണ്ടുപേരും വെള്ളത്തില്‍ ചാടുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചെങ്കിലും തവമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

spot_img

Related news

കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്. കൈതവേലില്‍ തങ്കമ്മയ്ക്കാണ്...

ഭൂരിപക്ഷത്തിന് വിദേശയാത്ര വാഗ്ദാനം; മുസ്ലിം ലീഗ് നേതാവ് സി പി ബാവ ഹാജിക്കെതിരെ പൊലീസ് കേസെടുത്തു

തവനൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മറ്റിക്ക് വിദേശയാത്ര...

പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കെഎസ് ആര് ടിസി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല....

തിരഞ്ഞെടുപ്പിന് ഇനി 11 നാൾ… മലപ്പുറം പിടിക്കാൻ പിണറായി… തവനൂരും പെരിന്തൽമണ്ണയിലും വമ്പൻ റാലികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം...

വാക്കിലൊതുങ്ങി കോൺഗ്രസിന്റെ വീട്; തറക്കല്ലിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാതെ പുനരധിവാസ പദ്ധതി

വയനാട്: മുണ്ടക്കെെ-ചൂരൽമല ദുരന്തബാധിതരുടെ പാർപ്പിട പദ്ധതിക്കായി കല്ലിട്ട് ഒരു മാസം പിന്നിടുമ്പോഴും...