വിദ്വേഷ മുദ്രാവാക്യം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളും അറസ്റ്റില്‍

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളും അറസ്റ്റില്‍. തൃശ്ശൂര്‍ പെരുമ്പിലാവിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യഹിയയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയ വാഹനം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. പത്തു വയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിലെ മുഖ്യ സംഘാടകനായിരുന്നു യഹിയ തങ്ങള്‍. ഇതിനു പുറമെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഹൈക്കോടതി ജഡ്ജി അടക്കമുളളവര്‍ക്കെതിരെ ഇയാള്‍ മോശം പരാമര്‍ശം നടത്തിയിരുന്നു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ കൊച്ചിയില്‍ നിന്നും ഒരാളെ ആലപ്പുഴയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...