പൊന്നാനി ഫിഷിങ് ഹാര്‍ബര്‍: 4 പദ്ധതികള്‍ക്കു ടെന്‍ഡറായി

ഫിഷിങ് ഹാര്‍ബര്‍ അടിമുടി മാറുകയാണ്. 18 കോടി രൂപയുടെ വികസനം യാഥാര്‍ഥ്യത്തിലേക്ക്. 4 പദ്ധതികള്‍ക്കു ടെന്‍ഡറായി. ചെറിയ കപ്പലുകള്‍ക്കു വരെ വന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ആഴംകൂട്ടല്‍ നടപടികളും ഉടനുണ്ടാകും. ഹാര്‍ബര്‍ പ്രദേശത്ത് 3.5 മീറ്റര്‍ ആഴം ഉറപ്പാക്കാനാണു പദ്ധതി. വേലിയേറ്റ സമയത്ത് 4 മീറ്ററിലധികം ആഴം ലഭിക്കും. പദ്ധതിയുടെ സാങ്കേതികാനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു കൊണ്ടിരിക്കുന്ന മണല്‍തിട്ട ഭീഷണിക്ക് ഇതോടെ പരിഹാരമാകും.

ഹാര്‍ബറിന്റെ 2 ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്ന വാര്‍ഫുകള്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം ഉടന്‍ തുടങ്ങും. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 41 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഹാര്‍ബറിന്റെ 2 ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കു വിശ്രമകേന്ദ്രം നിര്‍മിക്കുന്ന പദ്ധതിയുടെയും ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചു. 61 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ബോട്ടുകളും വള്ളങ്ങളും തീരമടുക്കുന്നതു കാത്തിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വെയിലു കൊള്ളാതെ സുരക്ഷിതമായ ഇടമൊരുങ്ങും.

വല നെയ്യുന്നതിനായി പുതിയ കേന്ദ്രം നിര്‍മിക്കും. നിലവിലുള്ള കേന്ദ്രം മതിയാകാതെ വന്നതോടെയാണു പുതിയ വലനെയ്ത്തുകേന്ദ്രം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. 1.25 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിലവിലെ ലേല ഹാള്‍ നവീകരിക്കുന്നതിനും വിപുലമായ പദ്ധതിയുണ്ട്. ഹാര്‍ബറിലെ തൂണുകള്‍ പലതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഇവ സ്റ്റീല്‍ കവറിങ് ചെയ്തു സംരക്ഷിക്കും.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...