പ്ലസ് വണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ഇനി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തും: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവ?ദിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുന്നതിനായാണ് ബാച്ചുകള്‍ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ബാച്ചുകള്‍ അനുവദിക്കുന്നത്. 97 ബാച്ചുകളില്‍ 57 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളിലും 40 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12 സയന്‍സ് ബാച്ചുകളും 35 ഹ്യുമാനിറ്റീസ് ബാച്ചുകളും, 10 സയന്‍സ്ബാച്ചുകളുമാണ് അനുവദിച്ചത്. എയ്ഡഡ് സ്‌കൂളുകളില്‍ 5 സയന്‍സ് ബാച്ചുകളും 17 ഹ്യൂമാനിറ്റീസ് ബാച്ചുകളും 18 കോമേഴ്‌സ് ബാച്ചുകളുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം ആദ്യം തന്നെ വിവിധ ജില്ലകളില്‍ നിന്ന്14 ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റി അനുവദിച്ചിരുന്നു. ഇതില്‍ 12 സയന്‍സ് ബാച്ചുകളും 2 ഹ്യുമാനിറ്റീസ് ബാച്ചുകളും ഉള്‍പ്പെടുന്നു. പ്രവേശനത്തിന് മുമ്പ് തന്നെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം മാര്‍ജിനല്‍ സീറ്റുകള്‍ അനുവദിച്ചിരുന്നു. വീണ്ടും എല്ലാ സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റുകളും ആവശ്യപ്പെടുന്ന സ്‌കൂളുകളില്‍ 10 ശതമാനവും സീറ്റുകള്‍ അനുവദിച്ചിരുന്നു.

നിലവില്‍ 97 അധിക ബാച്ചുകള്‍ കൂടി മലബാര്‍ മേഖലയി!ല്‍ അനുവദിച്ചിട്ടുണ്ട്. പാലക്കാട് 4, കോഴിക്കോട് 11, മലപ്പുറം 53, വയനാട് 4, കണ്ണൂര്‍ 10 കാസര്‍കോട് 15 എന്നിങ്ങളെയാണ് പുതുതായി അനുവദിച്ച ബാച്ചുകള്‍. ഇതില്‍ 17 സയന്‍സ് ബാച്ചുകളും 52 ഹ്യുമാനിറ്റീസ് ബാച്ചുകളും 28 കൊമേഴ്‌സ് ബാച്ചുകളും ഉള്‍പ്പെടുന്നു. ഇതോടെ മലബാര്‍ മേഖലയി!ല്‍ ആകെ അനുവദിക്കപ്പെട്ട ബാച്ചുകളുടെ എണ്ണം 111 ആയി.

97 അധികബാച്ചുകള്‍ അനുവദിച്ചതോടെ സംസ്ഥാനത്ത് 5820 സീറ്റുകളുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇതുവരെയുള്ള മാര്‍ജിനല്‍ സീറ്റ് വര്‍ധനവ്, അധിക താത്കാലിക ബാച്ച് എന്നിവകളിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 37,685 കുട്ടികളുടെയും എയ്ഡഡ് സ്‌കൂളുകളില്‍ 28,787 സീറ്റുകളുടെയും വര്‍ധനവ് ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാം വര്‍ഷ ഏകജാലക പ്രവേശന നടപടികള്‍ ജൂണ്‍ 2 മുതലാണ് ആരംഭിച്ചത്. നാല് ലക്ഷത്തി അറുപതിനായിരത്തി ഒരുന്നൂറ്റി നാല്‍പത്തിയേഴ് (4,60,147) പേരാണ് അപേക്ഷിച്ചത്. ആകെ ഗവണ്‍മെന്റ് എയിഡഡ് മെറിറ്റ് സീറ്റുകളുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ് (3,70,590). വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) . അണ്‍ എയിഡഡ് അമ്പത്തി നാലായിരത്തി അഞ്ഞൂറ്റി എണ്‍പത്തി അഞ്ച് (54,585). അങ്ങനെ ആകെ സീറ്റുകള്‍ നാല് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി ഇരുപത്തിയഞ്ച് (4,58,025).

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂര്‍ത്തികരിച്ചപ്പോള്‍, മെറിറ്റ് ക്വാട്ടയില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അറുന്നൂറ്റി ഇരുപത്തി നാല് (2,92,624) പേരും
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ മൂവായിരത്തി തൊള്ളായിരത്തി മുപ്പത് (3,930) പേരും മാനേജ്‌മെന്റ് ക്വാട്ടയില്‍ മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി അന്‍പത്തി നാല് (33,854) പേരും
അണ്‍എയിഡഡ് ക്വാട്ടയില്‍ ഇരുപത്തി അയ്യായിരത്തി അഞ്ഞൂറ്റി എണ്‍പത്തി അഞ്ച് (25,585) പേരും ഉള്‍പ്പടെ ആകെ മൂന്ന് ലക്ഷത്തി എഴുപത്താറായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഏഴ് (3,76,597) പേര്‍ മാത്രം ഹയര്‍ സെക്കണ്ടറിയില്‍ പ്രവേശനം നേടിയെന്നും മന്ത്രി പറഞ്ഞു.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇരുപത്തി ഏഴായിരത്തി ഒരു നൂറ്റി മുപ്പത്തി നാല് (27,134) പേരും പ്രവേശനം നേടുകയുണ്ടായി. ഇത്തരത്തില്‍ ആകെ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ നാല് ലക്ഷത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തി ഒന്ന് (4,03,731) വിദ്യാര്‍ത്ഥികളാണ്.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...