കോട്ടക്കല്‍: ഡോ. പി കെ വാരിയരുടെ ഓര്‍മകള്‍ക്ക് ഞായറാഴ്ച ഒരുവയസ്. 10ന് ആയുര്‍വേദ സെമിനാറും 11ന് അനുസ്മരണ പൊതുസമ്മേളനവും നടക്കും. കോട്ടക്കല്‍ അനശ്വര ഓഡിറ്റോറിയത്തിലാണ് പരിപാടി. അനുസ്മരണ പരിപാടി 11ന് വൈകിട്ട് നാലിന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷനാകും.
ഡോ. പി കെ വാരിയരുടെ സ്മരണയ്ക്കായി ആര്യവൈദ്യശാലാ ജീവനക്കാര്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ താക്കോല്‍ദാനം ഗവര്‍ണര്‍ നിര്‍വഹിക്കും. ഡോ. പി കെ വാരിയര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ രൂപീകരണ പ്രഖ്യാപനം മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയര്‍ നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനംചെയ്യും. സി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. 10ന് പകല്‍ മൂന്നിന് നടക്കുന്ന ശാസ്ത്ര സെമിനാര്‍ ഡോ. ഭൂഷണ്‍ പട്വര്‍ദ്ധന്‍ ഉദ്ഘാടനംചെയ്യും.