“പിണറായിക്ക് ജയിൽ ഭയം; അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കും”; ആഞ്ഞടിച്ച് പി.എം.എ. സലാം!

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ഇഎംഎസിന്റെ പഴയ നയമാണ് പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണനേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ടാണ് വർഗ്ഗീയ ധ്രുവീകരണത്തിന് സർക്കാർ ശ്രമിക്കുന്നതെന്നും പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിക്ക് പാർലമെന്റ് അംഗത്തെ നൽകിയത് സിപിഎമ്മും എൽഡിഎഫുമാണ്. ഇക്കാര്യം വിഎസ് സുനിൽകുമാർ തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സിപിഎം-എസ്ഡിപിഐ സഹകരണം വ്യക്തമാണ്. കഴിഞ്ഞ തവണ എസ്ഡിപിഐക്ക് വേണ്ടി മത്സരിച്ചയാളെയാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കെഎം ഷാജി വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനാണ്. ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായി വിജയന് ഭയമുണ്ട്.

വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ‘കാഫിർ’ സ്ക്രീൻഷോട്ട് പോലെ പുതിയ തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്. സ്ത്രീവിരുദ്ധതയും സൈബർ ആക്രമണവും: യു. പ്രതിഭയ്ക്കെതിരായ പരാമർശം തെറ്റാണെന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗാണ്. എന്നാൽ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ സിപിഎം നടപടിയെടുക്കുന്നില്ല.

spot_img

Related news

പ്രശസ്ത സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തി...

ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു!

കൽപറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ്...

വേനൽച്ചൂടിന് ആശ്വാസം; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത!

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ...

സാദിഖലി തങ്ങൾക്കെതിരായ സൈബർ ആക്രമണം: ബ്ലാക്ക്‌മെയിലിംഗ് തെളിവുകൾ പുറത്ത്; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന...

“യുഡിഎഫിന് വോട്ടില്ല, മഞ്ചേശ്വരത്ത് വീശുന്നത് എൽഡിഎഫ് അനുകൂല തരംഗം:” കെ.എം അഷ്‌റഫ്‌

മഞ്ചേശ്വരത്ത് യുഡിഎഫ് വിരുദ്ധ വികാരം ശക്തമെന്ന് മഞ്ചേശ്വരത്ത് സ്ഥനാർഥിത്വം പിൻവലിച്ച SDPI...