പാലക്കാട്ടെ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ശ്രീനിവാസനെ വെട്ടിയ ആളും പിടിയിലായവരില്‍ ഉണ്ടെന്നാണ് സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകും. ജില്ലയിലെ എസ് ഡി പി ഐ, പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് ഇന്നലെ വ്യാപക പരിശോധന നടത്തിയിരുന്നു
കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇക്ബാലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കൊല നടത്താനായി എത്തിയ ആക്ടീവ സ്‌കൂട്ടറും കണ്ടെത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന