പലപ്പോഴും നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ഗർഭാശയ വീക്കം അഥവാ പെൽവിക് ഇൻഫ്ലമേറ്ററി ഡീസിസ് സ്ത്രീകളിൽ വന്ധ്യതയ്ക്ക് വരെ കാരണമായെക്കാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണ് ഗർഭാശയ വീക്കം. യോനിയില്‍ നിന്നും ഗര്‍ഭപാത്രത്തിലേക്ക് കടക്കുന്ന രീതിയിലാണ് ഇതിന്റെ വ്യാപനം. ക്ലമീഡിയ അല്ലെങ്കിൽ ഗൊണോറിയ പോലുള്ള ലൈംഗികമായി പകരുന്ന അണുബാധകൾ കാരണമാകുന്ന അതേ ബാക്ടീരിയകൾ ഉൾപ്പെടെ നിരവധി ബാക്ടീരിയകൾ പിഐഡിക്ക് കാരണമാകാം.
ഗര്‍ഭാശയം, ഫാലോപ്യന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ അണുബാധയാണിത്. ചികിത്സ വൈകും തോറും ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍, ശുചിത്വമില്ലായ്മ ഗര്‍ഭാശയ വീക്കത്തിന്റെ അപകടസാധ്യത വര്‍ധിപ്പിക്കും. ഇത് സ്ത്രീകളില്‍ വന്ധ്യത, വിട്ടുമാറാത്ത പെല്‍വിക് വേദന, എക്ടോപിക് ഗര്‍ഭം എന്നിവയിലേക്ക് നയിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തതു കൊണ്ടു തന്നെ ഗര്‍ഭാശയ വീക്കം പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയണമെന്നില്ല. ഇത് നേരത്തെയുള്ല രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വെല്ലുവിളിയാണ്. മിക്കവാറും സ്ത്രീകളും ഗര്‍ഭാശയ വീക്കം ഗുരുതരമായ അവസ്ഥയിലാണ് രോഗനിര്‍ണയം നടത്തുക.
ലക്ഷണങ്ങള്‍
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുപ്പോള്‍ ഉണ്ടാകുന്ന അതികഠിനമായ വേദന, പനി, അസാധാരണ യോനി സ്രവങ്ങള്‍, പെല്‍വിക് വേദന എന്നിവയാണ് ഗര്‍ഭാശയ വീക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അടിവയറ്റില്‍ വേദന , നടുവിന്റെ രണ്ടു വശത്തും വേദന വരുന്നതും ശ്രദ്ധിക്കണം. ചികിത്സ വൈകിപ്പിക്കുന്നത് പ്രത്യുത്പാദന അവയവങ്ങള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തിയെക്കാം.
ഗർഭാശയ വീക്കം അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍
- സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ലൈംഗികമായി പകരുന്ന അണുബാധകളും
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭാശയ വീക്കം സാധ്യത വര്‍ധിപ്പിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയ ലൈംഗികമായി പകരുന്ന അണുബാധകൾ പ്രത്യുത്പാദന വ്യവസ്ഥയിലേക്ക് പ്രവേശിക്കാം. ലൈംഗിക ബന്ധത്തിൽ സംരക്ഷണം ഇല്ലെങ്കിൽ ഈ അണുബാധകളിൽ നിന്നുള്ള ബാക്ടീരിയകൾ എളുപ്പത്തിൽ പടരുകയും പിഐഡി ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പതിവായി എസ്ടിഐ പരിശോധനയ്ക്ക് വിധേയമാകുകയും കോണ്ടം പോലുള്ള സുരക്ഷിതമായ ലൈംഗിക രീതികൾ ഉപയോഗിക്കുകയും ചെയ്യുന്നത് സാധ്യത കുറയ്ക്കാൻ സഹായിക്കും.
- ഒന്നിലധികം ലൈംഗിക പങ്കാളികൾ
ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടായിരിക്കുന്നത് എസ്ടിഐയ്ക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ചികിത്സിച്ചില്ലെങ്കിൽ ഇത് പിഐഡിയിലേക്ക് നയിച്ചേക്കാം.
- ശുചിത്വമില്ലായ്മ
ലൈംഗികമായി പകരുന്ന അണുബാധകൾ, പിഐഡി എന്നിവ തടയുന്നതിൽ ശുചിത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മോശം ശുചിത്വം ദോഷകരമായ ബാക്ടീരിയകൾ ജനനേന്ദ്രിയത്തിലേക്ക് പ്രവേശിക്കാൻ കാരണമാകും. ഈ ബാക്ടീരിയകൾ പ്രത്യുത്പാദന അവയവങ്ങളിലേക്ക് കൂടുതൽ സഞ്ചരിച്ച് പിഐഡി ഉണ്ടാക്കാൻ കാരണമാകും.
ദിവസം മുഴുവൻ പോസിറ്റീവ് വൈബ്, നേരത്തെ എഴുന്നേല്‍ക്കുന്നത് നല്ലതാണെന്ന് പഠനം
- ചികിത്സ വൈകിപ്പിക്കുന്നത്
പെൽവിക് ഭാഗത്ത് വേദന, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിശക്തമായ വേദന, വെളുത്ത യോനിയിൽ നിന്നുള്ള ഡിസ്ചാർജ് തുടങ്ങിയ അസാധാരണമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടാല്‍ ഉടൻ തന്നെ വൈദ്യസഹായെ തേടുക. ഇത് പിഐഡിയുടെ സൂചനയാകാം. ചികിത്സ ഒഴിവാക്കുന്നത് അണുബാധ കൂടുതൽ വ്യാപിക്കാനും അവസ്ഥ വഷളാകാനും കാരണമാകും.