വണ്ടൂര്‍: ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിലൊരാള്‍ മരിച്ചു.അഞ്ചച്ചച്ചടി പരിയങ്ങാട് സ്വദേശി മേനാട്ടുകയ്യന്‍ ഷംസുദ്ദീന്റെ മകന്‍ മുനീര്‍ ആണ് മരിച്ചത്. വണ്ടൂര്‍ ചെട്ടിയാറമ്മലില്‍ വെച്ച് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
കൂടെയുണ്ടായിരുന്ന മേനാട്ടു കുഴിയന്‍ ഹൈദ്രുവിന്റെ മകന്‍ ഫര്‍ഷിന് ഗുരുതരമായി പരിക്കേറ്റു.മുനീറിന്റെ മാതാവ്. സഹോദരങ്ങള്‍: മുഹ്‌സിന , മുര്‍ഷിദ്, മുര്‍ശിദ. ഖബറടക്കം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച നടക്കും.