ഓണ പരീക്ഷ ഓഗസ്റ്റ് 24 മുതല്‍


പാലാ: ഒന്നാംപാദ വാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ട് വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഓണം അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ തുറക്കും. പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.പാഠപുസ്തകത്തില്‍ ചേര്‍ക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. അക്ഷരമാല ഉള്‍ക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിന് കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

spot_img

Related news

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം : 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി....

ഗവര്‍ണറുടെ യാത്രകള്‍ക്കായി ഖജനാവില്‍ നിന്നും ചെലവായത് ഒരു കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പുലര്‍ച്ചെ 4.30ക്ക്...

എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്....

LEAVE A REPLY

Please enter your comment!
Please enter your name here