ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല: പി.എം.എ സലാം

മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ലീഗിലേക്ക് അന്‍വര്‍ വരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. നിലവില്‍ 25 ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ ലീഗിനുണ്ട്. ആരെയും പുതുതായി എടുക്കുന്നില്ല. മതനിരപേക്ഷ ചേരിയിലേക്ക് വരുന്നുണ്ടോയെന്ന് അന്‍വര്‍ വ്യക്തമാക്കണം. അതിന് ശേഷം മുസ്ലിം ലീഗ് നിലപാട് പറയുമെന്നും പിഎംഎ സലാം പ്രതികരിച്ചു.

അന്‍വറിന് ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസില്‍ സ്വീകരണം നല്‍കിയിട്ടില്ല. വോട്ട് ചോദിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസില്‍ കയറാറുണ്ട്. അതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി പി ദിവ്യക്ക് ഉന്നത ബന്ധമമുണ്ട്. സിപിഐഎം ഓഫീസില്‍ ടിവി പ്രശാന്തനെ വിളിച്ചുവരുത്തിയാണ് വ്യാജ പരാതി തയ്യാറാക്കിയത്. ഇത് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ കരിയര്‍ നശിപ്പിക്കാനാണ് പി പി ദിവ്യ ശ്രമിച്ചത്. ദിവ്യയും സര്‍ക്കാരും കള്ളനും പൊലീസും കളിക്കുന്നു. അതിനുള്ള ചരട് വലി മുഖ്യമന്ത്രിയുടെ ഓഫീസിലാണ് നടക്കുന്നത്. ദിവ്യയ്ക്ക് വേണ്ട സഹായം പൊലീസ് ചെയ്യുന്നുവെന്നും പിഎംഎസാലം കുറ്റപ്പെടുത്തി.

spot_img

Related news

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍....

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ; വെദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും...

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിയതെന്തിന്?; ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം...

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്; സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കുടുംബം

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍...