മോട്ടറോളുടെ എഡ്ജ് 30 പ്രോ ഇന്ത്യയിലെത്തി

മോട്ടറോളുടെ എഡ്ജ് 30 പ്രോ ഇന്ത്യയിലെത്തി. ക്വാല്‍കോമിന്റെ മുന്‍നിര പ്രോസസറായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1മായി
വരുന്ന കമ്പനിയുടെ ആദ്യ മോട്ടറോള ഫോണാണ് എഡ്ജ് 30 പ്രോ. മോട്ടറോള എഡ്ജ് 30 പ്രോയില്‍
ഫൊട്ടോഗ്രഫി മുതല്‍ ഗെയിമിങ്, കണക്റ്റിവിറ്റി വരെയുള്ള എല്ലാ കാര്യങ്ങളിലും ആര്‍ട്ടിഫിഷ്യല്‍
ന്റലിജന്‍സിന്റെ സഹായമുണ്ട്.മോട്ടറോള എഡ്ജ് 30 പ്രോയുടെ 8 ജിബി റാം വേരിയന്റിന്റെ ഇന്ത്യയിലെ വില 49,999 രൂപയാണ്. എസ്ബിഐ ക്രെഡിറ്റ്കാ ര്‍ഡുകളില്‍ മോട്ടറോള 5000 രൂപ തല്‍ക്ഷണ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടെ വില 44,999 രൂപയായി കുറയും. മാര്‍ച്ച് 4 ന് ഫ്‌ലിപ്പ്കാര്‍ട്ട് വഴി സ്മാര്‍ട് ഫോണ്‍ വാങ്ങാം.പ്രകടനത്തിന്റെ കാര്യത്തില്‍ മോട്ടറോള എഡ്ജ് 30 പ്രോ മുന്‍പത്തെ സ്മാര്‍ട് ഫോണുകളേക്കാള്‍ 4 മടങ്ങ് വേഗത്തില്‍ ആപ്പുകള്‍ ലോഡുചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൊബൈല്‍ സുരക്ഷയ്ക്കായി തിങ്ക്ഷീല്‍ഡും ഉണ്ട്.ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. റെഡി ഫോര്‍ ഫീച്ചറിന്റെ മെച്ചപ്പെടുത്തിയ പതിപ്പും ഇതിലുണ്ട്..

spot_img

Related news

യുപിഐ ആപ്പുകള്‍ ഡൗണ്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി

ദില്ലി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ,...

വിഡിയോകളും ചിത്രങ്ങളും അയക്കുമ്പോള്‍ കൂടുതല്‍ സ്വകാര്യത; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍...

ലോകം മുഴുവനും ജിബ്ലി തരംഗം; ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി ആരുടേത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലിസ്‌റ്റൈല്‍ ട്രെന്‍ഡിന്...

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...