മകന്റെ ബാഗിലെ പുകയിലക്കവർ കണ്ട് അമ്മ ഞെട്ടി; പിന്നാലെ അന്വേഷണം, ആലപ്പുഴയിൽ കടയുടമ ഷിജു അകത്തായി

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ ഷിജു (49) ആണ് പിടിയിലായത്. മുൻപും സമാന കേസിൽ പിടിയിലായിട്ടുള്ള ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വിൽപന തുടർന്നതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ 26ന് ഇരവുകാട് സ്വദേശിനിയായ യുവതി വീട്ടിലെ ശുചിമുറിയിൽ നിരോധിത പുകയില ഉൽപ്പന്നത്തിന്റെ കവർ കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. സ്കൂൾ വിദ്യാർഥിയായ മകനോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് കൂടെ പഠിച്ചിരുന്ന കൂട്ടുകാരന്റെ പിതാവായ ഷിജുവാണ് ഇത് നൽകിയതെന്ന് വ്യക്തമായത്. തുടർന്ന് യുവതി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ വിനീഷ് വി എസിന് പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ എസ് ഐ നവീൻ ജോർജ് ഡേവിഡ്, സിപിഒമാരായ ജി അരുൺ, ഡാരിൽ നെൽസൺ എന്നിവർ തിരുവമ്പാടി കള്ളുഷാപ്പിനു സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയിൽ പരിശോധന നടത്തി. രഹസ്യമായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവിടെ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

spot_img

Related news

ജെറുസലേം പ്രവേശനത്തിന്റെ സ്മരണയിൽ ലോകം; നാളെ ഓശാന ഞായർ, കുരുത്തോലപ്പൊലിമയിൽ ക്രൈസ്തവ ലോകം!

ലോകമെമ്പടുമുള്ള ക്രൈസ്തവ വിശ്വാസികൾ നാളെ ഓശാന ഞായർ ആഘോഷിക്കുന്നു. ഇതോടെ 50...

വേനൽച്ചൂടിന് ‘ബ്രേക്ക്’; ഏപ്രിൽ ഒന്ന് വരെ മഴയ്ക്ക് സാധ്യത, ഉഷ്ണതരംഗ ഭീതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തിൽ ഇന്നു മുതൽ ഏപ്രിൽ...

പ്രചാരണം ‘ടോപ്പ് ഗിയറിൽ’; മുഖ്യമന്ത്രിയുടെ താരപ്പട മുതൽ സതീശന്റെ നൈറ്റ് റോഡ് ഷോ വരെ, കേരളം പോളിംഗ് ചൂടിൽ

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന്...

കളിക്കളത്തിൽ നിന്ന് ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക്; ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് കച്ചവടം, നജീബ് ഖാൻ പുറത്ത്

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി...

ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം; ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി പിടിയിൽ!

ഇടുക്കി: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി കൊലപ്പെടുത്തി....