കൊപ്പത്തെ കാറപകടം’മരിച്ചത് മലപ്പുറം കോക്കൂര്‍ സ്വദേശികളായ ഉമ്മയും മരുമകളും. അപകടം ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ

പട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഉമ്മയും മരുമകളും മരിച്ചു’മകന് ഗുരുതരമായി പരിക്കേറ്റു.ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായമാളിയേക്കല്‍ അബ്ദുവിന്റെ ഭാര്യ ആയിഷ (75)മരുമകള്‍ സജ്ന (43)എന്നിവരാണ് മരിച്ചത്.ആയിഷയുടെ മകന്‍ അഷറഫിനാണ് പരിക്കേറ്റത്.അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച ഉച്ചയോടെ കൊപ്പത്ത് ആമയൂര്‍ പുതിയ റോഡില്‍ ആണ് അപകടം.ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.സജ്ന അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.ആയിഷയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.സജ്നയുടെ മക്കള്‍.മുഹമ്മദ് സഫ് വാര്‍,ശിഫ തഹ്സീന്‍,മുഹമ്മദ് സിനാന്‍.പരിക്കേറ്റ അഷറഫ്,അബൂബക്കര്‍,ബഷീര്‍,ഹക്കീം,നഫീസ എന്നിവരാണ് ആയോഷയുടെ മക്കള്‍.മരിച്ച സജ്ന,ഫാത്തിമ റസീന,ഫസീല,അബ്ദുറു എന്നിവര്‍ മരുമക്കളാണ്

spot_img

Related news

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍....

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ; വെദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും...

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിയതെന്തിന്?; ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം...

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്; സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കുടുംബം

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍...