മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുനിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ വിവാദം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം. സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി. കണ്ണൂർ ഉളിക്കൽ സ്വദേശി ബെന്നി തോമസിനാണ് നിയമനം. കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയാണ് ബെന്നി. പാർട്ടി ഭാരവാഹികളായ നിരവധി പേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭർത്താവിന്റെ നിയമനം. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.

മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് ഇടത് കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌, ഡി.സി.സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.

spot_img

Related news

വഴിയരികിലിട്ട വാഹനം ഉടമയറിയാതെ ‘ആക്രിവിലയ്ക്ക് വിറ്റു’; ലോറിയും ക്രെയിനുമായി എത്തിയപ്പോൾ കള്ളി വെളിച്ചത്തായി!

മലപ്പുറം: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി...

വി.ഡി. സതീശന്റെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ചു; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍...

ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി: എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി ഹൈക്കോടതി

ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതിയിൽ എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി...

പുതുനഗരത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ; അപകടം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ

പാലക്കാട്: പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി...

നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തു, ശരീരത്തിൽ 91 മുറിവുകൾ; ഒന്നരവയസുകാരന്റെ കൊലപാതകം അതിക്രൂരം!

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല്‍. ചവിട്ടില്‍...