കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി എംഇഎസ് കെവിഎം കോളേജ് ജേതാക്കളായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ മമ്പാട് എംഇഎസ് കോളജിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിട്ടാണ് വളാഞ്ചേരി എംഇഎസ് കെവിഎം കോളേജ് ജേതാക്കളായത്.എംഇഎസ് കെവിയം കോളജിനു വേണ്ടി നൈഫ് റഹ്മാനാണ് 80 മിനിറ്റിൽ ഗോൾ നേടിയത്.ടൂർണമെന്റിലെ മികച്ച താരമായി വളാഞ്ചേരി എം ഇ എസ് കോളേജിലെ ദിൽഷാദിനെ തിരഞ്ഞെടുത്തു.