മലപ്പുറം: മുസ്ലിം ലീഗ് എന്‍ഡിഎയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുല്‍ സലാം.എങ്കിലേ മലപ്പുറത്തു വികസനം വരൂ. മുസ്ലിങ്ങളെ ബിജെപി ശത്രുക്കളായി ട്രീറ്റ് ചെയ്തിട്ടില്ല. മുസ്ലിം ലീഗിനെ എന്‍ഡിഎ യില്‍ കൊണ്ടു വരണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉന്നയിക്കും. പോസിറ്റീവ് ആയ ഫലം ഉണ്ടാകും. ലീഗിന് ഒരു മന്ത്രി സ്ഥാനവും കിട്ടും.ഇത് മലപ്പുറത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അബ്ദുല്‍ സലാം പറഞ്ഞു.