മഹാകുംഭമേള നാളെ അവസാനിക്കും; പ്രയാഗ്‌രാജിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്

ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി ദിവസത്തെ സ്നാനത്തോടെയാണ് സമാപനം. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി ദിനത്തില്‍ പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഇതുവരെ 62 കോടിയില്‍പ്പരം തീര്‍ത്ഥാടകരെത്തിയെന്നാണ് യുപി സര്‍ക്കാരിന്റെ കണക്കുകള്‍. മേഖലയില്‍ സുരക്ഷാസന്നാഹം ശക്തമാക്കി. തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാണ്. കുംഭമേളയിലും ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അതിജാഗ്രത.

മെഡിക്കല്‍ യൂണിറ്റുകള്‍ 24 മണിക്കൂറും സജ്ജം. ഇന്നലെ 15,000ല്‍പ്പരം ശുചീകരണ തൊഴിലാളികള്‍ പങ്കെടുത്ത ശുചീകരണ യജ്ഞം നടത്തി. 10 കിലോമീറ്ററോളം തൂത്തു വൃത്തിയാക്കി. ശൂചീകരണ യജ്ഞങ്ങളില്‍ ഇത് ലോക റെക്കോര്‍ഡാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്നലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍, നടി കത്രീന കൈഫ് എന്നിവര്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തു.

spot_img

Related news

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി...

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍...

പ്രണയ തടസം മാറാന്‍ പരിഹാരം പൂജ; യുവതിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയെടുത്ത് വ്യാജ ഇന്‍സ്റ്റഗ്രാം ജ്യോത്സ്യന്‍

'പ്രണയ വിവാഹമാണ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും' ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യന്‍ യുവതിയെ...

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...