മലപ്പുറ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയര്‍ സൂപ്രന്റ് അന്‍സു ബാബു, ജൂനിയര്‍ സൂപ്രന്റുമാരായ എന്‍.വി.സോമസുന്ദരന്‍, എസ്.എല്‍ ജ്യോതി, സീനിയര്‍ ക്ലര്‍ക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാര്‍ , ക്ലര്‍ക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളില്‍ എല്ലാ മാസവും കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചു.ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് കലക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.പൊതുജനങ്ങളെ റവന്യൂ ഓഫിസുകളില്‍ എത്തിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു.