“മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ, കൂടെ ലീഗുണ്ടാകും”: നിലപാട് വ്യക്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറംമുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യം ഇല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മുഖ്യമന്ത്രിയെ കോൺഗ്രസ്‌ തീരുമാനിക്കും. മുഖ്യമന്ത്രിയായി കോൺഗ്രസ്‌ നിശ്ചയിക്കുന്നത് ആരെ ആയാലും ലീഗ് പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ഉണ്ടായാലും അതിനെ യുഡിഎഫ് മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ഡീലിനെയും മറികടന്നുള്ള കുതിപ്പ് യുഡിഎഫ് കാഴ്ചവെക്കും. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തി മതേതര വോട്ട് ഭിന്നിപ്പിക്കാനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വോട്ട് ഭിന്നിച്ചു പോകാതിരിക്കാനുള്ള ക്രമീകരണം യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു പ്രതിഭ എംഎൽഎയെ അധിക്ഷേപിച്ച ലീഗ് നേതാവിനെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവണതകൾ ലീഗ് വെച്ച് പൊറുപ്പിക്കല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

spot_img

Related news

രാജ്യത്ത് കസ്റ്റഡി മരണങ്ങൾ കുതിച്ചുയരുന്നു: 74 ദിവസത്തിനിടെ 170 മരണം; ബിഹാർ ഒന്നാമത്!

രാജ്യത്ത് പൊലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ...

ആവേശമുയർത്തി റോബിൻ, കരുത്തായി കുമ്മനം; ബിജെപി രണ്ടാംഘട്ട പട്ടികയിലെ 39 പേർ ഇവരാണ്

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കുമ്മനം...

പിഴയടക്കാൻ പകുതി കാശ് മതി; സംസ്ഥാനത്ത് ട്രാഫിക് ആംനെസ്റ്റി സ്കീം വരുന്നു, ഏപ്രിൽ 30-നകം അടച്ചുതീർക്കണം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ...

ബിഹാറിനെ നടുക്കി പത്താം ക്ലാസുകാരിയുടെ കൊലപാതകം: കൂട്ടബലാത്സംഗത്തിന് ശേഷം കിണറ്റിലെറിഞ്ഞു കൊന്നു!

പാട്‌ന: ബിഹാറില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊന്നു....