മലപ്പുറം: പെരിന്തല്‍മണ്ണ -മഞ്ചേരി – അരീക്കോട് റൂട്ടിലുള്ള കൊട്ടാരക്കര ബത്തേരി സൂപ്പര്‍ ഡീലക്‌സ് ബസ് നിര്‍ത്തലാക്കിയതിന് പരിഹാരവുമായി കെഎസ്ആര്‍ടിസി. 23 മുതല്‍ ജനുവരി 2 വരെ പകരം ഈ റൂട്ടില്‍ ഇതേ സമയത്ത് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നടത്തും. സൂപ്പര്‍ ഡീലക്‌സ് ജനുവരി 2 മുതല്‍ പുനരാരംഭിക്കും.
കൊട്ടാരക്കരയില്‍നിന്ന് വൈകിട്ട് 7.05ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 1.40ന് പെരിന്തല്‍മണ്ണയില്‍ എത്തും. പുലര്‍ച്ചെ 2.05ന് മഞ്ചേരിയും 2.25ന് അരീക്കോടും കടന്ന് 5.05ന് ബത്തേരിയിലെത്തും. രാത്രി 9.05ന് ബത്തേരിയില്‍നിന്ന് പുറപ്പെട്ട് 11ന് അരീക്കോട്, 11.20ന് മഞ്ചേരി, 11.45ന് പെരിന്തല്‍മണ്ണ വഴി രാവിലെ 6.45ന് കൊട്ടാരക്കരയിലത്തും. ജില്ലയില്‍ ഈ റൂട്ടിലെ രാത്രി യാത്രക്കാര്‍ക്കാണ് സര്‍വീസിന്റെ പ്രയോജനം ലഭിക്കുന്നത്.