കേരളം കനൽച്ചൂടിൽ; കണ്ണൂരിൽ സൂര്യാഘാത മരണം, പിഞ്ചു കുട്ടിക്കടക്കം പൊള്ളലേറ്റു!

സംസ്ഥാനത്ത് കടുത്ത വേനൽ ദുരന്തമായി മാറുന്നു. കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും സൂര്യാതപമേറ്റതായും റിപ്പോർട്ടുകളുണ്ട്.

കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് സൂര്യാഘാതത്തെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസം കിണർ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സനൽ ഇന്ന് പുലർച്ചെ 2.55-ഓടെയാണ് മരണപ്പെട്ടത്.

സംസ്ഥാനത്ത് സൂര്യതാപമേറ്റുള്ള പൊള്ളലേറ്റ സംഭവങ്ങൾ വർധിക്കുകയാണ്. മലപ്പുറം വണ്ടൂരിൽ മുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരി ഇസ ജോൺസണ് ശരീരമാസകലം പൊള്ളലേറ്റു. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയായ അനിലയ്ക്കും ജോലിക്കിടെ സൂര്യാതപമേറ്റു. വലത് കയ്യിൽ പൊള്ളലേറ്റ ഇവർ നിലവിൽ ചികിത്സയിലാണ്.

ഉഷ്ണതരംഗ ഭീഷണിയെത്തുടർന്ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

താപനില പ്രവചനം ഇങ്ങനെ:

  • പാലക്കാട്: 41 °C വരെ.
  • കൊല്ലം, തൃശൂർ: 40 °C വരെ.
  • കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്: 38 °C വരെ.
  • മറ്റ് ജില്ലകൾ: 36 °C മുതൽ 37 °C വരെ.

സാധാരണ ലഭിക്കേണ്ടതിനേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഠിനമായ ക്ഷീണം, ദേഹമാസകലം നീറൽ, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. പകൽ സമയങ്ങളിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദേശമുണ്ട്.

spot_img

Related news

സംശയിക്കാതിരിക്കാൻ യുവതിയുടെ പേരിൽ മുറി; ലോഡ്ജിലിരുന്ന് ലഹരി വിൽപ്പന നടത്തിയ സംഘം കുടുങ്ങി

കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. വെള്ളിമാടുകുന്നിൽ 108 ഗ്രാം...

കേരളം ചുട്ടുപൊള്ളുന്നു: കൊല്ലം, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഉഷ്ണതരംഗ ഭീതി ശക്തമാകുന്നു. കൊല്ലം, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

സഹോദരനെ കൊന്ന് ലോറിക്കടിയിൽ തള്ളി; തിരക്കഥ പൊളിച്ചടുക്കി അരീക്കോട് പോലീസ്, യുപി സ്വദേശി പിടിയിൽ

മലപ്പുറത്ത് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ സഹോദരൻ അറസ്റ്റിൽ. മലയാളികൾ...

വോട്ടിന് പണം ആരോപണം; ശോഭാ സുരേന്ദ്രനെതിരായ റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' പരാതിയില്‍ പാലക്കാട്...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരച്ചടങ്ങുകൾ പരിമിതപ്പെടുത്തും

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന്...