ആഘോഷ കാലത്തെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് കേരളം

ക്രിസ്മസ്, പുതുവത്സര ആഘോഷ കാലത്തെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് കേരളം. കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.ത്രിപാഠിയ്ക്ക് കത്തയച്ചു. നിലവിലെ ട്രെയിനുകളില്‍ കോച്ച് വര്‍ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ എംപി വി.ശിവദാസനും റെയില്‍വേ മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ദില്ലി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകള്‍ ഇല്ലെന്നും വിമാനയാത്രക്കൂലി കുത്തനെ ഉയര്‍ന്നതോടെ വ്യോമയാത്ര അപ്രാപ്യമായ സാഹചര്യമാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...