വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവള ഉപരോധം ഇന്ന്

കോഴിക്കോട്: മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി, എസ്‌ഐഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മുതലാണ് ഉപരോധം.

10,000 പേരടങ്ങുന്ന പ്രവര്‍ത്തകര്‍ വൈകീട്ട് മൂന്നിന് കൊളത്തൂര്‍ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്പ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേസമയം പ്രകടനമായി വന്നു നുഅമാന്‍ ജംഗ്ഷനില്‍ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഇസ്മാഈല്‍, എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ് എന്നിവര്‍ അറിയിച്ചു.

ഉപരോധം ആരംഭിച്ചു കഴിഞ്ഞാല്‍ അതുവഴിയുള്ള വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അന്നേ ദിവസം വിമാന യാത്ര തീരുമാനിച്ചവര്‍ ഉച്ചക്ക് 2.30നു മുമ്പ് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഉപരോധം ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് മലിക് മുഅതസിം ഖാന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോണ്‍, സിഐഎസ്ആര്‍എസ് ഡയറക്ടര്‍ ഫാദര്‍ വൈ.ടി വിനയരാജ്, സാമൂഹിക പ്രവര്‍ത്തകന്‍ കെ. അംബുജാക്ഷന്‍, സോളിഡോരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ് എന്നിവര്‍ പങ്കെടുക്കും.

spot_img

Related news

ലോണ്‍ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി; വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക...

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ശേഷം തുടര്‍ നടപടി

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച...

മലപ്പുറം മുസ്ലിം രാജ്യം എന്ന് പറയാന്‍ കഴിയില്ല; പ്രസംഗത്തില്‍ തിരുത്തലുമായി വെള്ളാപ്പള്ളി നടേശന്‍

മലപ്പുറം പ്രസംഗത്തില്‍ തിരുത്തലുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കി പിഡിപി നേതാവ്

മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. പിഡിപി എറണാകുളം...

ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

മലപ്പുറം: ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്. താനൂര്‍...