ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

മലപ്പുറം: ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്. താനൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് എത്തിയത്. യുവാവിനെ പൊലീസ് ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരിയില്‍ മോചിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂര്‍ ഡിവൈഎസ്പി പറഞ്ഞിരുന്നു. ലഹരി തന്നെ നശിപ്പിച്ചെന്നും ലഹരി ഉപയോഗം തുടങ്ങാന്‍ എളുപ്പമെന്നും നിര്‍ത്താന്‍ കഴിയില്ലെന്നും യുവാവ് പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ലഹരി ഉപയോഗം മൂലമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് വലിയ രീതിയിലുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. താനൂര്‍ പ്രദേശത്തും ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് യുവാവ് എത്തിയത്.

Related news

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...