കളമശേരി സ്‌ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി

കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12) ആണ് മരിച്ചത്. അതീവ ?ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. കുട്ടിക്ക് 95 ശതമാനം പൊളളലേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊളളലേറ്റ അഞ്ചു പേരുടെ നില ?ഗുരുതരമായി തുടരുകയാണ്.

പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി ഞായറാഴ്ച വൈകിട്ടോടെ മരിച്ചിരുന്നു. 53 വയസ്സുകാരിയായ തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. കുമാരിക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റു. ആദ്യം മരിച്ച സ്ത്രീയേയും ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. കുറുപ്പുംപടി സ്വദേശി ലിയോണയാണ് സ്‌ഫോടന സ്ഥലത്തുവച്ച് മരിച്ചത്. ഇവരെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...