മലപ്പുറം മുസ്ലിം രാജ്യം എന്ന് പറയാന്‍ കഴിയില്ല; പ്രസംഗത്തില്‍ തിരുത്തലുമായി വെള്ളാപ്പള്ളി നടേശന്‍

മലപ്പുറം പ്രസംഗത്തില്‍ തിരുത്തലുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം മുസ്ലിം രാജ്യമാണെന്ന് പറയാന്‍ കഴിയില്ല, മലപ്പുറം ആരുടേയും സാമ്രാജ്യമല്ല. താന്‍ മലപ്പുറത്ത് പറഞ്ഞത് സാമൂഹ്യനീതിയില്ല എന്നാണ്. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വിവാദമാക്കുകയാണെന്നും
തന്റെ പരാമര്‍ശങ്ങള്‍ മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും, വിവരിച്ചത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സാമൂഹ്യനീതിയുടെ യാഥാര്‍ത്ഥ്യം തുറന്നുപറയുമ്പോള്‍ തന്നെ മുസ്ലിം തീവ്രവാദിയാക്കുന്നു. എസ്എന്‍ഡിപി യോഗമാണ് ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത്. എന്നു മുതലാണ് തന്നെ മുസ്ലിം വിരോധിയായി മുദ്രകുത്തിയത്?. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ആണി അടിക്കുകയും കോലം കത്തിക്കുകയും ചെയ്യുകയാണ്. എന്റെ പരാമര്‍ശം ശരിയാണെന്ന് പറഞ്ഞ ചില മലപ്പുറത്തെ മുസ്ലിങ്ങള്‍ ഉണ്ട്. നീതി നിഷേധിക്കപ്പെടുമ്പോഴാണ് ജാതി ചിന്ത ഉണ്ടാകുന്നത്. ഏതു ജില്ലയില്‍ ആണെങ്കിലും എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്തെ തന്റെ പ്രസംഗം അടര്‍ത്തിയെടുത്തത് താന്‍ മുസ്ലിം വര്‍ഗീയവാദിയാണെന്ന് സമര്‍ത്ഥിക്കുവാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. എരിവും പുളിയും ചേര്‍ത്ത് പ്രസംഗം വളച്ചൊടിക്കുകയാണ് ഉണ്ടായത്. താന്‍ പോയ പ്രദേശത്ത് ഈഴവ വിഭാഗത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. അങ്ങിനെയിരിക്കെ താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ദുഃഖം എനിക്ക് പറയണ്ടേ. തന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണം.

ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫ് സര്‍ക്കാര്‍ മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും നല്‍കിയില്ല. 11 കോളജുകളാണ് മുസ്ലിം സമുദായത്തിന് അവിടെയുള്ളത്. ലീഗിന്റെ പ്രമുഖരായ നേതാക്കന്മാരാണ് അതിന്റെ ഉടമസ്ഥരെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസംഗത്തിനെതിരെ കനത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. എല്ലാ സമയത്തും വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ വിഭാഗീയതയെ തുണയ്ക്കുന്നതാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മലപ്പുറത്ത് എല്ലാ സമുദായങ്ങളും സ്‌നേഹത്തോടെയാണ് കഴിയുന്നത് വെള്ളാപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് മുസ്ലിം യൂത്ത് ലീഗിന്റെ നിലപാട്.

പേടിച്ചും ശ്വാസ വായു കിട്ടാതെയുമാണ് മലപ്പുറത്ത് ഒരു വിഭാഗം ജീവിക്കുന്നത് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും അദ്ദേഹം കളിയാക്കി. ചുങ്കത്തറയിലെ പൊതു പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

spot_img

Related news

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവള ഉപരോധം ഇന്ന്

കോഴിക്കോട്: മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന...

ലോണ്‍ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി; വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക...

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ശേഷം തുടര്‍ നടപടി

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച...

മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കി പിഡിപി നേതാവ്

മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. പിഡിപി എറണാകുളം...

ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

മലപ്പുറം: ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്. താനൂര്‍...
Click to join