ഐഎസ്എൽ 2026: കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ; മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.

വീട്ടാനുള്ള കടങ്ങളെഴുതി വയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ കണക്ക് പുസ്തകങ്ങളിലേക്ക് മറ്റൊരു എന്‍ട്രി എന്നത് പോലെയായി പുതിയ സീസണിലെ ആദ്യ മത്സരം.

ഇന്ത്യന്‍ ഫുട്‌ബോളിലെ ജയന്റ്‌സായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ എത്രനേരം ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാമെന്നതിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ചിന്ത. ഡ്രിങ്ക്‌സ് ബ്രേക്ക് വരെ അതിന് സാധിച്ചതില്‍ ആശ്വസിക്കാമെന്ന് മാത്രം. 36ാം മിനിറ്റില്‍ മാമി മക്‌ലാരനാണ് കോട്ട പൊളിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്ത് കാലില്‍ കിട്ടാന്‍ പോലും പെടാപ്പാട് പെട്ടു. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില മോഹങ്ങള്‍ പോലും തകര്‍ത്ത് 97ാം മിനിറ്റിലെ ഗോളിലൂടെ ടോം ആല്‍ഡ്രെഡ് കളി തീര്‍ത്തു.

മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലേ ഇല്ലായിരുന്നു. 65 ശതമാനവും പന്ത് കൈവച്ച മോഹന്‍ ബഗാന്‍ ആകെതൊടുത്തത് 23 ഷോട്ടുകളാണ്. അതേസമയം, ബ്ലാസ്റ്റേഴ്‌സ് വെറും രണ്ടേ രണ്ടിലൊതുങ്ങി. 22ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

spot_img

Related news

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്; സ്വാഗതം ചെയ്‌ത്‌ CSK

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s...

2026ലെ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2026-ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ്...

മെസി മാർച്ചിൽ വരും; 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ

മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്....

2026-ലോക കപ്പിലും അര്‍ജന്റീനക്കായി കളിക്കണം; ആഗ്രഹം വ്യക്തമാക്കി മെസി

അടുത്ത വര്‍ഷം ജൂണില്‍ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായിനടക്കാനിരിക്കുന്ന ഫുട്‌ബോള്‍...

സിഡ്നി ഏകദിനത്തിൽ രോഹിത്തിന് സെഞ്ച്വറി; 75ആം അർദ്ധ സെഞ്ച്വറിയുമായി കോലി

സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജയത്തിലേക്ക്. കഴിഞ്ഞ മത്സരത്തിലെ അതെ ശൈലിയിൽ...