തേഞ്ഞിപ്പലത്ത് പൊലീസിന്റെ മിന്നൽ നീക്കം; സർവ്വകലാശാലാ പരിസരം ലഹരിമുക്കാൻ എത്തിച്ച ഒരു കിലോ എം.ഡി.എം.എ പിടികൂടി; വീട്ടുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട. പൊലീസ് എത്തുന്നത് അറിഞ്ഞ് മാറ്റാൻ ഒരുങ്ങുമ്പോഴാണ് ഒരു കിലോയിലധികം എംഡിഎംഎ പിടിച്ചെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവരാണ് പ്രതികൾ. എല്ലാം നിയന്ത്രിച്ചിരുന്ന പ്രധാന പ്രതി ജാസിര്‍ ഒളിവിൽ പോയി.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി ജാസിറിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോ പതിനാറ് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. ഗോവണിയുടെ താഴെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ചില്ലറ വിൽപ്പനയായിരുന്നു ലക്ഷ്യം. പൊലീസ് എത്തിയപ്പോൾ ഗൃഹനാഥൻ അസീസും ഭാര്യ കമറുന്നീസയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിശോധന തുടരുന്നതിനിടെ അതിവേഗത്തിൽ ഒരാൾ ബൈക്ക് ഓടിച്ച് വീട്ടുമുറ്റത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. എംഡിഎംഎ മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാൻ എത്തിയതായിരുന്നു ജാസറിൻ്റെ സുഹൃത്തായ സലാഹുദ്ദീൻ. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും എന്നാണ് പറഞ്ഞിരുന്നത്.

നിലവിൽ വീട്ടുകാരൻ അസീസ്, ഭാര്യ കമറുന്നീസ്, സലാഹുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ വിശദ പരിശോധനയിൽ 21 ലക്ഷത്തോളം രൂപ കണ്ടെടുത്തു. എംഡിഎംഎ വിറ്റു കിട്ടിയ തുകയെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ഫോണുകൾ കണ്ടെത്തി. രണ്ട് ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ലഹരി ചെറിയ അളവിൽ തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് ത്രാസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

spot_img

Related news

മിണ്ടാപ്രാണിക്ക് ജീവൻ നൽകാൻ കിണറ്റിലിറങ്ങി; മലപ്പുറത്ത് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെ മുതുവല്ലൂര്‍ വെട്ടുകാട് രണ്ട് ഇതരസംസ്ഥാന...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

കളിച്ചുചിരിച്ചു നടന്ന അബാൻ ഇനിയില്ല; തിരൂരിൽ അഞ്ചു വയസ്സുകാരന്റെ മരണം വിശ്വസിക്കാനാവാതെ നാട്

തിരൂർ: നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. നടുവിലങ്ങാടി കെ.പി മുഹമ്മദ്...

ചായ കിട്ടിയില്ല; നിലമ്പൂരിൽ മക്കളുടെ മുന്നിലിട്ട് മരുമകളെ വെട്ടിക്കൊന്ന് ഭർതൃമാതാവ്!

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ...

നിലമ്പൂർ പിടിക്കാൻ ഷറഫലി; മൈതാനത്തെ കരുത്ത് ഇനി രാഷ്ട്രീയ പോരാട്ടത്തിലേക്ക്

നിലമ്പൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽ.ഡി.എഫ്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു....