റിലീസ് വൈകും: ‘ജനനായകന്റെ’ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവ്

വിജയ് ചിത്രം ജനനായകന്റെ റിലീസ് ഇനിയും വൈകും. CBFC സർട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന് വിട്ടു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ജനനായകന് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കുകയും ചെയ്തു. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സമയം നൽകണമെന്ന് ഹൈക്കോടതി നിർ‌ദേശിച്ചു.

സിബിഎഫ്സിയ്ക്ക് കൌണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ നേരത്തെ സിം​ഗിൾ ബെഞ്ച് അനുവദിച്ചിരുന്നില്ലെന്ന് സെൻസർ ബോർഡ് വാദിച്ചു. ഡിവിഷൻ ബെഞ്ച് ഇക്കാര്യം നേരത്തെ അം​ഗീകരിച്ചിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് വേ​ഗത്തിൽ നൽകണമെന്നായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇത് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സമയം നൽകി കൃത്യമായി വാദം കേൾക്കമെന്നാണ് ഡിവിഷൻ‌ ബെഞ്ചിന്റെ ഉത്തരവ്.

ജനുവരി 9നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയായിരുന്നു സിനിമ കോടതി കയറുന്നത്. ആദ്യം കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചിലേക്ക് തന്നെയാന് കേസ് വീണ്ടും എത്തുന്നത്. വളരെ വേ​ഗത്തിൽ കേസ് പരി​ഗണിക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടതിനാൽ ചിത്രത്തിന്റെ റിലീസ് ഇനിയും നീളാനാണ് സാധ്യത കൂടുതൽ.

സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും അകാരണമായി സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നുവെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് വാദിക്കുന്നത്. ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുള്ള സിബിഎഫ്സി ചെയർമാന്റെ നിർദേശത്തെ പ്രൊഡ്യൂസേഴ്സ് ചോദ്യം ചെയ്തില്ലെന്നുമായിരുന്നു സിബിഎഫ്സിയുടെ വാദം. ഈ മാസം 20ന് തന്നെ സുപ്രീംകോടതി നിർദേശ പ്രകാരം കേസിലെ വാദം ഡിവിഷൻ ബെഞ്ച് പൂർത്തിയാക്കിയിരുന്നു.

Related news

സൂര്യയുടെ ‘സീൻ’; നസ്‌ലന്റെ ക്യാരക്ടർ ടീസർ പുറത്ത്

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന തമിഴ് ചിത്രം...

സെൻസറിങ്ങ് പൂർത്തിയായി; നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ നവംബർ 5ന് തിയേറ്ററുകളിലേക്ക്

ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം...

കീർത്തി സുരേഷിന്റെ ‘ഡൊറോത്തി’ ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ ഒക്ടോബർ 23 മുതൽ

കീർത്തി സുരേഷ് പ്രധാന കഥാപാത്രമായെത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി' ഒടിടി...

സൈജു കുറുപ്പ് നായകനാകുന്ന ‘ബഫാന യുണൈറ്റഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ”ബഫാന യുണൈറ്റഡിൻ്റെ“ ഫസ്റ്റ് ലൂക്ക് പോസ്റ്റർ...

‘ബ്രേക്കിങ് ബാഡ്’ താരം ആർ.ജെ. മിറ്റി അന്തരിച്ചു; 34 വയസായിരുന്നു

ടെക്സസ്: പ്രശസ്ത അമേരിക്കൻ നടനും ഭിന്നശേഷി അവകാശ പ്രവർത്തകനുമായ ആർ.ജെ. മിറ്റി...