സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; പ്രതിദിന രോഗബാധിതരുടെ എണ്ണം 13,000 ത്തിലേക്ക്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേര്‍ക്ക് പനി ബാധിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 43 എണ്ണവും എറണാകുളത്താണ്. 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. മലപ്പുറത്താണ് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 2171 പേര്‍ക്കാണ് മലപ്പുറത്ത് പനി ബാധിച്ചത്. ഇന്നലെ വരെ ജില്ലയില്‍ 53 ഡെങ്കിപ്പനി കേസുകളും നേരിയ ലക്ഷണങ്ങളുള്ള 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് പത്തനംതിട്ടയില്‍ ഒരാഴ്ചയ്ക്കിടെ 3 പേര്‍ മരിച്ചിരുന്നു. പനി ബാധിച്ച് ഇതുവരെ മരിച്ചവരില്‍ ഏറെയും കുട്ടികളും 50ല്‍ താഴെ പ്രായമുള്ളവരുമാണ്.

മഴക്കാലം ആരംഭിച്ചതോടെയാണ് പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. ആവശ്യമായ എല്ലാ മുന്‍കരുതലുകളും ആരോ?ഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...