ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം…

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ? എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിലും ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾ ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഓരോ പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടും ഇനി ഇ-പാസ്‌പോർട്ട് ആയിരിക്കും. ഇ-പാസ്പോർട്ടിൽ ഒരു സുരക്ഷിതമായ ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പും ആന്റിനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് നിങ്ങളുടെ വ്യക്തിഗത, ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കും.

എന്താണ് ഇ-പാസ്‌പോർട്ട്?

പുറംഭാഗത്ത് കവറിൽ ഒരു ചെറിയ ഗോൾഡൻ ചിഹ്നം മാത്രം മാറ്റി നിർത്തിയാൽ പഴയ പാസ്പോർട്ടുമായി ഒറ്റ നോട്ടത്തിൽ കാര്യമായ മാറ്റം ഇ-പാസ്പോർട്ടിനില്ല. ആർഎഫ്ഐഡി ചിപ്പും ആന്റിനയും ഉൾപ്പെടുത്തിയതിനാൽ പുതിയ ഇ-പാസ്പോർട്ട് ആഗോള ഇ-വെരിഫിക്കേഷൻ സംവിധാനങ്ങളുമായി പൊരുത്തപ്പെടുത്തുകയും തട്ടിപ്പുകൾ കുറയ്ക്കുകയും ഇമിഗ്രേഷൻ ക്യൂവിലെ സമയം ലാഭിക്കുകയും മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

നിലവിലെ പാസ്‌പോർട്ട് മാറ്റേണ്ടതുണ്ടോ?

നിങ്ങളുടെ പക്കൽ നിലവിലുള്ള പാസ്പോർട്ട് ഇപ്പോൾ മാറ്റേണ്ട ആവശ്യമില്ല. പാസ്‌പോർട്ടിന്റെ കാലാവധി തീരുകയോ അല്ലെങ്കിൽ അതിലെ പേജുകൾ തീരുകയോ ചെയ്ത ശേഷം മാത്രം നിലവിലുള്ള പാസ്പോർട്ട് മാറ്റിയാൽ മതി. അതുവരെ ഇപ്പോഴുള്ള പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കും. നിങ്ങൾ ഭാവിയിൽ പാസ്പോർട്ട് പുതുക്കുന്നതിനായി അപേക്ഷിക്കുമ്പോൾ പുതിയ ചിപ്പ് ഘടിപ്പിച്ച പതിപ്പ് നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.

പാസ്‌പോർട്ട് സേവാ പ്രോഗ്രാം V2.0 എന്നത് കേവലം ചിപ്പ് മാത്രമല്ല, പകരം വെബ്സൈറ്റും ആപ്പും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അവയിൽ ഓട്ടോ-ഫിൽഡ് ഫോമുകൾ, കൂടുതൽ എളുപ്പത്തിൽ രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം, യുപിഐ, ക്യുആർ കോഡ് വഴിയുള്ള പേയ്‌മെന്റുകൾ, അപേക്ഷകരെ സഹായിക്കാൻ എഐ-പവേ‍ര്‍ഡ് ചാറ്റ്, വോയിസ് ബോട്ടുകൾ എന്നിവയാണ് ശ്രദ്ധേയം. നിങ്ങൾ പാസ്പോർട്ടിനായി പുതുതായി അപേക്ഷിക്കുകയാണെങ്കിലും നിലവിലുള്ളത് പുതുക്കുകയാണെങ്കിലും നടപടിക്രമങ്ങൾ മുമ്പത്തേക്കാൾ ഇപ്പോൾ കൂടുതൽ എളുപ്പമായി മാറിയിട്ടുണ്ട്.

പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ട വിധം

പാസ്‌പോർട്ട് സേവാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക:

ന്യൂ യൂസർ രജിസ്‌ട്രേഷൻ തിരഞ്ഞെടുത്ത് പാസ്‌പോർട്ട് സേവാ ഓൺലൈൻ പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക. പേര്, ജനനത്തീയതി, ഇമെയിൽ ഐഡി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുക.

അപേക്ഷാ ഫോം പൂരിപ്പിക്കുക

ലോഗിൻ ചെയ്ത ശേഷം Apply for Fresh Passport/Re-issue of Passport തിരഞ്ഞെടുക്കുക. ഫോം ശ്രദ്ധയോടെ പൂരിപ്പിക്കുക.

ഫീസ് അടയ്ക്കുക

Pay and Schedule Appointment ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് സൗകര്യപ്രദമായ പാസ്‌പോർട്ട് സേവാ കേന്ദ്രം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കുക, തുടർന്ന് ഓൺലൈനായി പണമടയ്ക്കുക.

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

അനുയോജ്യമായ തീയതിയും സമയവും തിരഞ്ഞെടുക്കുക. അപേക്ഷാ രസീത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുക

എല്ലാ ഒറിജിനൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (സെൽഫ് അറ്റസ്റ്റഡ് കോപ്പികൾ) കൊണ്ടുപോകുക. ഇവിടെ വെച്ച് നിങ്ങളുടെ രേഖകൾ പരിശോധിക്കുകയും ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുകയും ഒരു ചെറിയ അഭിമുഖം നടത്തുകയും ചെയ്‌തേക്കാം.

പൊലീസ് വെരിഫിക്കേഷനായി കാത്തിരിക്കുക

നിങ്ങളുടെ അപേക്ഷയുടെ തരം, വിലാസം എന്നിവ അനുസരിച്ച് പൊലീസ് വെരിഫിക്കേഷൻ ആവശ്യമായി വന്നേക്കാം. വെരിഫിക്കേഷൻ സമയത്ത് നിങ്ങൾ താമസസ്ഥലത്ത് ഉണ്ടായിരിക്കണം.

അപേക്ഷ ട്രാക്ക് ചെയ്യുക

പാസ്‌പോർട്ട് സേവാ പോർട്ടലിൽ, നിങ്ങളുടെ ഫയൽ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അംഗീകാരം ലഭിച്ചാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് പാസ്‌പോർട്ട് അയച്ചുതരും.

ഇ-പാസ്‌പോർട്ടിന് ആവശ്യമായ രേഖകൾ

വിലാസം തെളിയിക്കുന്ന രേഖ (താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്)

  • ആധാർ കാർഡ്
  • വോർട്ടർ ഐഡി
  • വൈദ്യുതി/വെള്ളം/ടെലിഫോൺ ബിൽ
  • ബാങ്ക് സ്റ്റേറ്റ്‌മെന്റ്
  • വാടകക്കരാർ

ജനനത്തീയതി തെളിയിക്കുന്ന രേഖ (ഏതെങ്കിലും ഒന്ന്)

  • ജനന സർട്ടിഫിക്കറ്റ്
  • സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്
  • പാൻ കാർഡ്
  • ആധാർ കാർഡ്

ഐഡന്റിറ്റി തെളിയിക്കുന്ന രേഖ

  • പാൻ കാർഡ്
  • ആധാർ കാർഡ്
  • വോർട്ടർ ഐഡി

പാസ്‌പോർട്ടിന് എത്രയാണ് ചെലവ്?

മുതിർന്നവർ (18 വയസിന് മുകളിൽ)

  • 36 പേജുള്ള ബുക്ക്‌ലെറ്റ്: 1,500 രൂപ (നോർമൽ), 3,500 രൂപ (തത്കാൽ)
  • 60 പേജുള്ള ബുക്ക്‌ലെറ്റ്: 2,000 രൂപ (നോർമൽ), 4,000 രൂപ (തത്കാൽ)

പ്രായപൂർത്തിയാകാത്തവർ

  • 36 പേജുള്ള ബുക്ക്‌ലെറ്റ്: 1,000 രൂപ (നോർമൽ), 3,000 രൂപ (തത്കാൽ)
spot_img

Related news

15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഡെൻമാർക്ക് സർക്കാർ 

15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ...

ടെലികോം താരിഫ് നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കും; മൗനം വെടിയാതെ ജിയോ, എയര്‍ടെല്‍, വി

ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ അടുത്ത നിരക്ക് വര്‍ധനയ്‌ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്....

യൂട്യൂബിൽ ‘മാജിക്’; എഐ സൂപ്പർ റെസല്യൂഷൻ ഫീച്ചർ അവതരിപ്പിച്ചു

അടുത്തകാലത്തായി യൂട്യൂബ് നിരവധി എഐയിൽ പ്രവർത്തിക്കുന്ന സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കമ്പനി...

ഇന്ന് മുതല്‍ ‘ആധാര്‍’ എഡിറ്റ് ഈസി; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന്...

ഗ്രൂപ്പുകളിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറുന്നതിനായി ’മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്

ഗ്രൂപ്പുകളിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറുന്നതിനായി ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്. മെൻഷൻ...