ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന്‍ ഡിജിഎംഒയുമായി ഹോട്ട്ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേസമയം, ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില്‍ ജാഗ്രത തുടരുന്നു. കൂടുതല്‍ ഭീകരര്‍ക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ തിരച്ചില്‍ ഇന്നും തുടരും. അതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ഗുജറാത്തിലെത്തും. അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. വ്യോമസേനമേധാവി എ.പി സിങും ഒപ്പമുണ്ട്. പ്രതിരോധമന്ത്രി തന്നെ സന്ദര്‍ശന വിവരം എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭുജിലെ വ്യോമത്താവളം പ്രതിരോധ മന്ത്രി സന്ദര്‍ശിക്കും.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ അഫ്ഗാനിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചു. മേയ് 9,10 തിയതികളില്‍ പാകിസ്താനി എയര്‍ബേസുകള്‍ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയില്‍ 15 ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ 13 എയര്‍ബേസുകളില്‍ 11നും കേടുപാടുകള്‍ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.

spot_img

Related news

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്ഥാന്റെ സ്ഥിരീകരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയോട് വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങള്‍ ഇന്ത്യ...

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും;  റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ചാണ് നിർമാണം

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി...

രാജ്യത്തെ സെന്‍സസ് രണ്ട് ഘട്ടമായി; 2027 മാര്‍ച്ചിൽ തുടക്കം

സെന്‍സസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ...

അഹമ്മദാബാദ് വിമാന ദുരന്തം; വിദഗ്ധ സംഘം സ്ഥലത്തെത്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ യുഎസ്, യുകെ വിദഗ്ധ സംഘവും അഹമ്മദാബാദില്‍ എത്തി....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; കൂടുതല്‍ കേസുകള്‍ കേരളത്തിൽ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ്...