ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍. ലിറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണയില്‍ കറന്‍സികളുടെ മൂല്യം പരിഗണിക്കുമ്പോഴാണ് രാജ്യത്തെ ഉപഭോക്താവ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തുക ദ്രവീകൃത വാതകത്തിന് നല്‍കേണ്ടിവരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍, പെട്രോള്‍ ലിറ്ററിന് ലോകത്ത് വില മൂന്നാമതാണെന്നും ഡീസല്‍ വില എട്ടാമതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഏറ്റവും അവസാനമായി വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് 256 രൂപയായിരുന്നു വര്‍ധിപ്പിച്ചത്. നിലവില്‍ 2256 രൂപയാണ് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള വാണിജ്യ സിലിണ്ടറിന്റെ വില. ഈ മാസം തുടക്കത്തില്‍ പ്രകൃതി വാതക വിലയില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടായിരുന്നു. ഇതോടെ എല്ലാ രീതിയിലും ഉപയോഗിക്കുന്ന എല്‍പിജിയുടെ വില വര്‍ധിച്ചിരുന്നു. ആഗോള വിപണയില്‍ വില ഉയരുന്നതാണ് അന്നും വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടിയത്.ഇന്ത്യയില്‍ സാധാരണയായി രണ്ട് തവണയാണ് പ്രകൃതി വാതക വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി ആറുമാസം കൂടുമ്പോഴാണ് വില വര്‍ധനവ് നടപ്പിലാക്കുക.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....